Monday 04 July 2022




ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരിശീലനം നടത്തിയിരുന്നുവെന്ന് റഷ്യ

By Lekshmi.05 May, 2022

imran-azhar

മോസ്‌കോ: ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലുകൾ തൊടുത്ത് സൈന്യം പരിശീലനം നടത്തിയിരുന്നുവെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍.യുക്രെയ്ന്‍ സൈനികരും സാധാരണക്കാരും കഴിയുന്ന മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിക്കു നേരെ റഷ്യന്‍ സൈന്യം കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ആണവ മിസൈലുകൾ പരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

 

എന്നാൽ റഷ്യയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.പടിഞ്ഞാറന്‍ നഗരമായ കലിനിന്‍ഗ്രാഡിലാണ് റഷ്യന്‍ സൈന്യം ഇത്തരത്തിൽ മിസൈൽ പരിശീലനം നടത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

ഒറ്റ, ഇരട്ട ലക്ഷ്യങ്ങള്‍ക്കു നേരെ മിസൈലുകള്‍ തൊടുത്തായിരുന്നു പരീക്ഷണം. നൂറോളം സൈനികരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്.

 

നാറ്റോ സഖ്യരാജ്യങ്ങള്‍ യുക്രെയ്‌ന് സൈനികസഹായം നല്‍കിയാല്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കിയിരുന്നു.