Monday 19 November 2018


റഷ്യ ക്വാര്‍ട്ടറിലേക്ക് : സ്പെയിൻ ഔട്ട്

By BINDU PP.01 Jul, 2018

imran-azhar

 


മോസ്‌കോ: സ്‌പെയിനും റഷ്യയും തമ്മിലുള്ള മത്സരം ആവേശകരമായ ഷൂട്ടൗട്ടിനുശേഷം റഷ്യ 4 , സ്പെയിൻ 3..ഇരു ടീമുകളും ഓരോ ഗോളടിച്ച്‌ സമനില പാലിക്കുന്നതിനാല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. ഈ ലോകകപ്പില്‍ എക്‌സ്ട്രാ ടൈമിലേക്കു കടക്കുന്ന ആദ്യ മല്‍സരമാണിത്.

ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകളണ് റഷ്യൻ ഗോളി അക്കിൻഫീവ് തടഞ്ഞത്.സ്‌പെയിനിന്റെ രണ്ടാം കിക്കെടുത്ത ഇസ്‌കോയ്ക്കും അവസാന കിക്കെടുത്ത അസ്പാസിനും പിഴച്ചതോടെയാണ് റഷ്യയുടെ വിജയം. അഞ്ചു കിക്കുകളില്‍ മൂന്നെണ്ണം മാത്രമാണ് സ്‌പെയിന്‍ വലയിലെത്തിച്ചത്. റഷ്യ നാലെണ്ണവും വലയിലെത്തിച്ചു.