By anju.07 May, 2019
റഷ്യ:റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ചത് ഇടിമിന്നലേറ്റെന്ന് പ്രാഥമിക വിവരം.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി അന്വേഷണം സംഘം അറിയിച്ചു .ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്.
പറന്നുയര്‍ന്ന വിമാനം സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കിയെങ്കിലുംഉടന് തീ പിടിക്കുകയായിരുന്നു.ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ ജെറ്റ് ശ്രേണിയില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഇടിമിന്നലാണ് അപകട കാരണമെന്ന് കണ്ടെത്തിയെങ്കിലും ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അന്വേഷണസംഘം അറിയിച്ചു. പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. 78 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ ജീവനക്കാരും കുട്ടുകളും ഉള്‍പ്പെടെ 41 പേര് ദുരന്തത്തില്‍ മരിച്ചു. ഇടിമിന്നലേറ്റത് കൊണ്ടാകം സിഗ്നല്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോശം കാലാവസ്ഥയില്‍ വിമാനം പറന്നതായി യാത്രക്കാര്‍ ആരോപിക്കുന്നു.