Thursday 14 December 2017

എസ് ദുര്‍ഗ: ഹൈക്കോടതി വിശദീകരണം തേടി

By praveen prasannan.06 Dec, 2017

imran-azhar


കൊച്ചി: സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി. സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് തന്‍റെ ഭാഗം കേള്‍ക്കാതെയാണെന്ന് സനല്‍കുമാര്‍ ശശിധരന്‍ ആരോപിച്ചു. ഏകപക്ഷീയമാണ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതെന്നും ഇത് നീതിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

സെക്സി ദുര്‍ഗ എന്ന് പേരിട്ട ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് എസ് ദുര്‍ഗ എന്നാക്കിയത്. എന്നാല്‍ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സംഘാടകര്‍ തയാറായില്ല.

തുടര്‍ന്ന് സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. എന്നാല്‍ ഇതിനിടെ സേന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയായിരുന്നു. ഇതോടെ ഗോവയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല.