Tuesday 22 October 2019




ശബരിമല നട തുറന്നു; സെപ്റ്റംബര്‍ 21ന് നട അടയ്ക്കും

By Sarath Surendran.16 Sep, 2018

imran-azhar

 

ശബരിമല: ശബരിമല നട തുറന്നു. ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നത്. തന്ത്രി കണ്ഠരര് രാജീവര് ഭക്തർക്ക് പ്രസാദം വിതരണം നടത്തുകയും ചെയ്തു. പ്രളയം കാരണം ശബരിമലയിലേക്കുള്ള ഗതാഗതം മുടങ്ങിയിരുന്നു. വിശേഷ പൂജാ സമയത്ത് ഭക്തര്‍ക്ക് സന്നിധാനത്തിലേയ്ക്ക് എത്താൻ കഴിഞ്ഞില്ല. അതിനു ശേഷം ശബരിമലയിലേക്ക് കന്നിമാസ പൂജകള്‍ക്കാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.

 

അടുത്ത ഒരു വര്‍ഷത്തേക്കുള്ള താന്ത്രിക ചുമതല കണ്ഠരര് രാജീവര് ഇന്ന് ഏറ്റെടുക്കും. അയ്യപ്പസ്വാമിയെ കാണാനായി നിരവധി ഭക്തരാണ് സന്നിധാനത്തേയ്ക്ക് എത്തിയിട്ടുള്ളത്. ശക്തമായ മഴയാണ് വൈകുന്നേരത്തോടെ ശബരിമലയില്‍ പെയ്യുന്നത്. കന്നിമാസം 5 വരെ പതിവു പൂജകളെല്ലാം നടക്കും. സെപ്റ്റംബര്‍ 21ന് രാത്രി 10ന് നട അടയ്ക്കും.

 

ശബരിമലയിലേക്ക് അയ്യപ്പന്മാരെ കടത്തിവിടുന്നതിന് എല്ലാ തയ്യാറടുപ്പുകളും ഒരുക്കിയിട്ടുണ്ട്.