Tuesday 22 October 2019




ആത്മാർഥമായ വിശ്വാസം പുലർത്തുന്ന ആളാണെങ്കിൽ ശബരിമലയിലേയ്ക്ക് വരില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ്

By Sarath Surendran.15 Oct, 2018

imran-azhar




പത്തനംതിട്ട : കണ്ണൂർ സ്വദേശിനി വ്രതമെടുത്ത് ശബരിമലയിലേക്കു വരാൻ തയാറെടുക്കുന്നെന്ന വാർത്തയോടു പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. വിശ്വാസം ആത്മാർഥമായാണെങ്കിൽ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

ശബരിമല ക്ഷേത്രത്തോട് ആത്മാർഥമായ വിശ്വാസം പുലർത്തുന്ന ആളാണെങ്കിൽ ശബരിമലയിലേയ്ക്ക് വരുമെന്നു വിശ്വസിക്കുന്നില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആചാരങ്ങളെ ബഹുമാനിക്കുന്നുവെങ്കിൽ ഒരിക്കലും ഇവിടേയ്ക്ക് വരില്ലെന്നും പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിലേയ്ക്ക് ദർശനത്തിനായെത്തുമെന്ന് കണ്ണൂർ സ്വദേശിനി രേഷ്മ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. 41 ദിവസത്തെ വ്രതത്തിലാണെന്നും രേഷ്മ അതിൽ പരാമർശിച്ചിരുന്നു.