Tuesday 20 November 2018


രഹ്‌ന ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് രശ്മി നായർ; രശ്മിയുടേത് സെക്സ് റാക്കറ്റ് കേസിലെ പകപോക്കലെന്ന് രഹ്‌ന

By Sooraj Surendran.19 Oct, 2018

imran-azhar

 

 

കൊച്ചി: ശബരിമല വിഷയത്തിൽ ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ മോഡൽ രശ്മി നായർക്ക് മറുപടിയുമായി രഹ്ന ഫാത്തിമ രംഗത്ത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ശബരിമലയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് രഹ്നക്ക് സന്നിദാനത്തിൽ എത്താൻ കഴിഞ്ഞില്ല. നടപ്പന്തലിൽ എത്തിയ രഹ്നയെ സമരാനുകൂലികൾ തിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ രഹ്‌ന ഫാത്തിമയുടെ ഉദ്ദേശം ശബരിമലയിൽ കലാപമുണ്ടാക്കുക എന്നതായിരുന്നുവെന്നും, ഇതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്‌ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും രശ്മി നായർ പറഞ്ഞു.

 

ആരോപണങ്ങളെ ശക്തമായി എതിർത്തുകൊണ്ട് രഹ്‌ന ഫാത്തിമ രംഗത്ത് വന്നു. രശ്മിയുടെ ആരോപണങ്ങൾ പകപോക്കലാണെന്നും രഹ്‌ന പറഞ്ഞു. സെക്സ് റാക്കറ്റ് കേസിലെ പ്രധാന പ്രതിയായിരുന്നു മോഡലായ രശ്മി നായർ. ഇതിന്റെ പകപോക്കലാണെന്ന് രശ്മിയുടേതെന്ന് രഹ്‌ന തുറന്നടിച്ചു. രശ്മി ആരോപിക്കുന്ന തരത്തിൽ തനിക്ക് സുരേന്ദ്രനുമായി നേരിട്ട് പരിചയമില്ലെന്നും സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിന് പിന്നിലുള്ള പകപോക്കലാണിതെന്നും രഹ്‌ന മാധ്യമങ്ങളോട് പറഞ്ഞു.