Wednesday 22 May 2019


ശബരിമല വിഷയത്തിൽ റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി സുപ്രീംകോടതി ഇന്ന് തീരുമാനിക്കും

By uthara.23 Oct, 2018

imran-azhar

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന  വിഷയത്തിൽ റിട്ട് ഹര്‍ജികളില്‍  സുപ്രീംകോടതി വാദം കേള്‍ക്കുന്ന തീയതി  ഇന്ന് തീരുമാനിക്കും.ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, വിശ്വാസിയായ ജയ രാജ്കുമാര്‍ എന്നിവർ നാലയ റൈറ്റുകളുടെ വാദം കേൾക്കുന്ന തീയതിയാണ് ഇന്ന് പ്രഖ്യാപിക്കുന്നത് .ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് മുന്നില്‍  ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍  ശബരിമല വിഷയത്തെ കുറിച്ച്  സംസാരിക്കുകയും ഇന്ന് തീരുമാനം ഉണ്ടാകുമെന്നും അറിയിക്കുകയും ചെയ്തു . ശബരിമല വിഷയം ഹര്‍ജി ലിസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ്  കോടതിയുടെ ശ്രദ്ധയിൽ അഭിഭാഷകന്‍  എത്തിക്കുന്നത് .