Tuesday 22 October 2019




ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്

By Sooraj Surendran.22 Dec, 2018

imran-azhar

 

 

ളാഹ: ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയിൽ നിന്നും എത്തിയവരാണിവർ. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 8 പേരുടെ നില ഗുരുതരമായി തുടരുകയാണ്.