Sunday 24 March 2019


ശബരിമല: വ്യാജ ചിത്രം പ്രചരിപ്പിച്ച ആർ എസ് എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു

By Sooraj Surendran.05 Nov, 2018

imran-azhar

 

 

ആലപ്പുഴ: ശബരിമല വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച ആർ എസ് എസ് പ്രവർത്തകനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളിയിൽ രാജേഷ് ആർ.കുറുപ്പിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രചരിപ്പിച്ച ചിത്രം വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. രാജേഷിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. പരിശോധനയ്ക്കായി ഇയാളുടെ ഫോൺ സൈബർ സെല്ലിന് കൈമാറി.