Tuesday 21 May 2019


യുവതി പ്രവേശം എതിർത്തവർക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല: ജില്ലാ പോലീസ് മേധാവി

By Sooraj Surendran .10 Jan, 2019

imran-azhar

 

 

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായി നടത്തുന്ന തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ യുവതി പ്രവേശത്തെ എതിർത്തവർക്ക് സാധിക്കില്ലെന്ന് പോലീസ്. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ദേവസ്വം ബോർഡിന് ഉത്തരവ് നൽകി. ശബരിമലയിൽ യുവതി പ്രവേശത്തെ എതിർത്തവർക്കും, പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവർക്കും ഘോഷയാത്ര അനുഗമിക്കാൻ സാധിക്കില്ല. മാത്രമല്ല ക്രിമിനൽ കേസുകളിൽ കേസുകളിൽ പ്രതിയായവർക്കും ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ല. മാത്രമല്ല ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പോലീസുകാർ ഒഴികെയുള്ളവർ പ്രത്യേക തിരിച്ചറിയൽ കാർഡ് കരുതണമെന്നും അറിയിച്ചു. ശബരിമലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യതകൾ കണക്കിലെടുത്താണ് തീരുമാനം. മാത്രമല്ല ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരുന്നു.

sabarimala-police-order1