Tuesday 20 August 2019




ശശികലയ്ക്ക് ജാമ്യം: പോലീസ് സുരക്ഷയൊരുക്കി സന്നിധാനത്ത് എത്തിക്കും

By Sooraj Surendran.17 Nov, 2018

imran-azhar

 

 

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് ജാമ്യം ലഭിച്ചു. സബ് ഡിവിഷനൽ മജിസ്ട്രേറ്റു കൂടിയായ തിരുവല്ല ആർഡിഒ ആണ് കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്. രണ്ട് ആൾജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല ആർ ഡി ഒ ജാമ്യം അനുവദിച്ചത്. ശശികലയ്ക്ക് പോലീസ് സുരക്ഷ നൽകുമെന്നും സന്നിദാനത്ത് എത്തിക്കുമെന്നും വ്യക്തമാക്കി. അതേസമയം തനിക്ക് ആരോഗ്യം അനുവദിച്ചാൽ ഇന്ന് തന്നെ ശബരിമലയിൽ പോകുമെന്ന് ശശികല പറഞ്ഞു. ശശികലയ്ക്ക് ജാമ്യം അനുവദിച്ചതിനെ തുടർന്ന് സംഘപരിവാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. മാത്രമല്ല തന്നെ അറസ്റ്റ് ചെയ്ത പോലീസുകാർക്കെതിരെ പരാതി നൽകുമെന്നും കെ പി ശശികല വ്യക്തമാക്കി.