Wednesday 23 January 2019


ശബരിമലയിൽ നിരോധനാജ്ഞ നീട്ടുന്നു

By Sooraj Surendran.26 Nov, 2018

imran-azhar

 

 

പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച് നവംബർ 30 വരെയാണ് സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നീ സ്ഥലങ്ങളിൽ 11 ദിവസമായി നിരോധനാജ്ഞയാണ്. അതേസമയം നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. നിരോധനാജ്ഞയുണ്ടെങ്കിലും ഭക്തർക്ക് ഒറ്റയ്ക്കോ കൂട്ടമായോ ശബരിമല ദർശനത്തിനെത്താനോ ശരണംവിളിക്കാനോ തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു. നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്ര പറഞ്ഞു.