Tuesday 07 July 2020




വിഷു ഉത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

By anju.19 Apr, 2019

imran-azhar

ശബരിമല :പത്തു ദിവസത്തെ മേടമാസ-വിഷുപൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീര്‍ഥാടന കാലം കഴിയും.

 

തന്ത്രി കണ്ഠര് രാജീവരുടെയും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ വ്യാഴാഴ്ച സഹസ്രകലശവും കളഭാഭിഷേകവും പടിപൂജയും നടന്നു. കഴിഞ്ഞ നാലുദിവസമായി വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.


വ്യാഴാഴ്ച കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് ദിവസമായിട്ടും അവിടങ്ങളില്‍നിന്ന് ധാരാളം ഭക്തര്‍ അയ്യപ്പനെ തൊഴാനെത്തിയിരുന്നു.