Wednesday 22 May 2019


ശബരിമല സ്ത്രീ പ്രവേശനം; സൗകര്യങ്ങൾ ഒരുക്കന്നതിൽ ആശങ്ക

By Sooraj Surendran.15 Oct, 2018

imran-azhar

 

 

എരുമേലി: സുപ്രീംകോടതിയുടെ ചരിത്ര വിധിയെ തുടർന്ന് അടുത്ത മണ്ഡലകാലം മുതൽ സ്ത്രീകളും ശബരിമലയിൽ അയ്യപ്പ സ്വാമിയുടെ ദർശനത്തിനായി എത്തും. എന്നും ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്. മണ്ഡല മകരവിളക്ക് ആരംഭിക്കാൻ ഇനി ഏകദേശം ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി ശുചി മുറികളും, വിശ്രമ സ്ഥലങ്ങളും പരിമിതമാണ്. നിലവിൽ എരുമേലിയിൽ പ്രധാനമായും അഞ്ച് വിശ്രമ കേന്ദ്രങ്ങളാണുള്ളത്. മണ്ഡലകാലത്ത് എരുമേലിയിൽ രണ്ടര ലക്ഷത്തിലേറെ ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. മാത്രമല്ല ഈ മണ്ഡലകാലത്തിൽ സ്ത്രീകൾ കൂടുതലായി ഏതാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇത്രയും ഭക്തർക്ക് സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന് ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ്. നിലവിൽ ഭക്തജനങ്ങൾക്ക് താമസിക്കാൻ ദേവസ്വം ബോര്‍ഡിന്റെ ഭാഗമായി 700 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ദേവസ്വം ബോർഡിന് മുന്നിലുള്ള ഏക മാർഗം നിലവിലെ സൗകര്യങ്ങൾ സ്ത്രീകൾക്കു കൂടി പകുത്തു നൽകുക എന്നതാണ്. നിലവിൽ കടുത്ത പ്രതിസന്ധിയാണ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് നേരിടുന്നത്.