Friday 29 May 2020




കൊറോണ ; മുംബൈയിലെ അയ്യായിരം പേർക്ക് ഒരുമാസത്തെ റേഷൻ നൽകി സച്ചിൻ

By online desk .10 Apr, 2020

imran-azhar

 

കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ മുംബൈയിലെ ശിവാജി നഗറിലും ഗോവണ്ടി പ്രദേശത്തു മുള്ള അയ്യായിരം പേരെ ഒരു മാസം സഹായിക്കുമെന്ന് മുംബയിലെ ഒരു എന്‍‌ജി‌ഒ വഴി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അറിയിച്ചു. ഇവർക്ക് ഒരുമാസത്തേക്കാവശ്യമായ റേഷൻ എൻ ജി ഒ യുടെ സഹായത്തോടെ എത്തിച്ചു നൽകും

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ നേരത്തെ സച്ചിന്‍ പ്രധാനമന്ത്രിയുടെ ഫണ്ടിനും (പിഎം-കെയര്‍സ് ഫണ്ട്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനും (മഹാരാഷ്ട്ര) 25 ലക്ഷം രൂപ വീതം സംഭാവന നല്‍കിയിരുന്നു.

രാജ്യത്തു 200 ഓളം പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിനെ നേരിടാൻ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് വീടിനുള്ളില്‍ തന്നെ തുടരണമെന്നും സച്ചിൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.