Sunday 20 January 2019


സൈനയെ വീഴ്ത്തി തായ് സു യിങ് ഡെൻമാർക്ക് ഓപ്പൺ കിരീടമുയർത്തി

By Sarath Surendran.21 Oct, 2018

imran-azhar

 


ഒഡെൻസ് (ഡെന്മാർക്ക്) : ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾക്ക് നിരാശ. ഇന്നു നടന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് സൈനക്ക് കീഴടങ്ങേണ്ടി വന്നു. സ്കോർ: 21–13, 13–21, 21–6.

 

ഇതിലൂടെ ഈ വർഷം മാത്രം സൈനയുടെ അഞ്ചാം തോൽവിയാണിത്. ഇതിനു മുൻപ് ജക്കാർത്ത ഏഷ്യൻ ഗെയിംസ് സെമിയിലാണ് തായ് സു യിങ് സൈനയെ കീഴടക്കിയത്.

 

ആദ്യ സെറ്റ് 21–13ന് അടിയറവു വച്ച സൈന, രണ്ടാം സെറ്റിൽ അതേ സ്കോറിൽ തിരിച്ചടിച്ച് പ്രതീക്ഷ നൽകി. എന്നാൽ മൂന്നാം സെറ്റിൽ സൈനയെ നിഷ്പ്രയാസം തോൽപ്പിച്ച് തായ് സു യിങ് ഡെൻമാർക്ക് ഓപ്പൺ കിരീടമുയർത്തി.