Monday 06 December 2021




മഹാരാഷ്ട്ര ശക്തിമില്‍സ് കൂട്ടബലാത്സംഗം: പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ബോംബെ ഹൈക്കോടതി

By സൂരജ് സുരേന്ദ്രന്‍.25 Nov, 2021

imran-azhar

 

 

മുംബൈ: മഹാരാഷ്ട്ര ശക്തിമില്‍സ് കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

 

വിജയ് മോഹന്‍ ജാദവ്, മുഹമ്മദ് കാസിം ഷെയ്ഖ് ബംഗാളി, മുഹമ്മദ് സലീം അന്‍സാരി എന്നിവരുടെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്.

 

ശക്തിമില്‍സ് കൂട്ടബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി ശാരീരികമായും മാനസികമായും പ്രതികളിൽ നിന്ന് കടുത്ത യാതനകളാണ് അനുഭവിച്ചത്.

 

അതിനാൽ പ്രതികളും അത്തരം മാനസിക സമ്മർദ്ദങ്ങൾ പ്രതികളും അനുഭവിക്കണമെന്നുമാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം.

 

ഇവര്‍ക്ക് പരോളോ താത്കാലിക വിടുതലോ ലഭിക്കില്ല.

 

പ്രതികള്‍ക്ക് ഇനി സമൂഹവുമായി ഇടപഴകാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

ജീവിതകാലം മുഴുവൻ പ്രതികൾ ജയിലിൽ തന്നെ കഴിയേണ്ടി വരും.

 

2013 ഓഗസ്റ്റിലാണ് മുംബൈയില ശക്തിമില്‍സ് പരിസരത്തുവെച്ച് ഫോട്ടോ ജേണലിസ്റ്റായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്.

 

ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ട ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.