Friday 05 June 2020




സാലറി ചലഞ്ച്: പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ആലോചനയിൽ

By Sooraj Surendran .01 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വീണ്ടും സാലറി ചലഞ്ച് നടപ്പാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതനുസരിച്ച് എല്ലാ സർക്കാർ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതുണ്ട്. സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ ഏപ്രിൽ, മേയ് മാസത്തെ ശമ്പളം 50 ശതമാനംവീതം വെട്ടിക്കുറയ്ക്കുന്നത് ആലോചിക്കുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു.

 

അതേസമയം സാലറി ചലഞ്ചിൽ നിന്നും താഴെ തട്ടിലുള്ള ജീവനക്കാരെയും, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെയും, പോലീസിനെയും ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. സാലറി ചലഞ്ച് പ്രകാരം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഒരു മാസത്തെ ശമ്പളം നൽകിയാൽ 3000 കോടിയിലധികം രൂപ സർക്കാരിന് കിട്ടും.

 

ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയൊരു ആശ്വാസമാകും. സാലറി ചലഞ്ചിൽ പങ്കെടുക്കാൻ തയ്യാറാകുന്നവർക്ക് ശമ്പളം മൂന്നോ നാലോ ഗഡുക്കളായി നൽകാൻ സാവകാശം അനുവദിക്കും. പൊതുമേഖലയിലും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും സാലറി ചലഞ്ച് ബാധകമാണ്.