Sunday 24 March 2019


സാലറി ചാലഞ്ച്; പോളിടെക്നിക് ജീവനക്കാരനെതിരെ നടപടി

By Sooraj Surendran.14 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സാലറി ചാലഞ്ച് പോളിടെക്നിക് ജീവനക്കാരന് സസ്‌പെൻഷൻ. സാലറി ചാലഞ്ച് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് തന്നെ വാട്സ്ആപ്പിൽ പ്രതികൂലമായി സന്ദേശം അയച്ചതിനെ തുടർന്നാണ് നടപടി. സംഭവത്തെ തുടർന്ന് വി. പ്രകാശിനെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രശാന്ത് സർക്കാർ പോളിടെക്നിക്കിലെ വർക്‌‍ഷോപ് സൂപ്രണ്ടാണ്. പ്രതികൂല നടപടി നേരിടേണ്ടി വന്ന പ്രശാന്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വ്യക്തിയാണ്. സമാന സംഭവം സി പി എം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ എസ് അനിൽരാജിനും നേരിടേണ്ടി വന്നിരുന്നു. തന്റെ മാസ ശമ്പളം തരാൻ കഴിയില്ലെന്നും,ഭാര്യയുടെ ശമ്പളം നൽകാമെന്നും വാട്സ്ആപ്പിൽ സന്ദേശം അയച്ചതാണ് അനിൽ രാജിനെ സ്ഥലം മാറ്റാൻ കാരണം. എന്നാൽ സംഭവം വിവാദമായതോടെ നടപടി റദ്ദാക്കുകയായിരുന്നു.