Thursday 24 August 2017

സലീമയ്ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂർ ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ കുവൈറ്റ് ചാപ്റ്റർ

By BINDU PP.01 Aug, 2017

imran-azhar

 

 


കുവൈറ്റ് : രോഗബാധിതയായി കുവൈറ്റിൽ വീട്ടുജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശി സലീമയ്ക്ക് കൈത്താങ്ങായി ബോബി ചെമ്മണ്ണൂർ ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ ചാപ്റ്റർ കുവൈറ്റ്. എല്ലാ മാസവും ചാരിറ്റി പ്രവർത്തനം നടത്തിവരാറുണ്ട്. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിനിയാണ് സലീമ. പതിനാല് വർഷമായി സലീമ കുവൈറ്റിൽ വീട്ടുജോലി എടുത്ത് കഴിയുന്നു.ക്യാൻസർ പിടിപ്പെട്ടതിനെ തുടർന്ന് മൂന്ന് വർഷം മുൻപ് ജോലിചെയ്തിരുന്ന വീട്ടിൽ നിന്ന് ഇറക്കിവിട്ടു.പിന്നിട് ഇന്ത്യക്കാരുടെ വിടുകളിലായി മാറിമാറി ജോലിചെയ്താണ് ജീവിക്കുന്നത്.കഴിഞ്ഞ മൂന്ന് മാസമായി സലീമ അദാൻ ഹോസ്പിറ്റലിലാണ് രോഗം വഷളായതിനെ തുടർന്ന് നാട്ടിലേക്ക് പോവാൻ ഡോക്ടർമാൻ ആവശ്യപ്പെട്ടെങ്കിലും തിരിച്ച് നാട്ടിൽ പോവാൻ കാശ് ഇല്ലാത്ത അവ്സഥയാണ് സലീമയ്ക്ക്. നാട്ടിൽ പോവാൻ ബുദ്ധിമുട്ടുന്ന ഈ അവസ്ഥയിലാണ് ബോബി ചെമ്മണ്ണൂർ ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ സലീമയ്ക്ക് സഹായകമായത്. ബോബി ചെമ്മണ്ണൂർ ഫാൻസ്‌ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഭാരവാഹികൾ റംഷിദ് മുണ്ടോത്ത്‌ , സാബി ആന്റണി, സൈനുദ്ധീൻ അബ്ദു തുടങ്ങിയവർ സലീമയ്ക്ക് നാട്ടിലേക്ക് പോവാനുള്ള ടിക്കറ്റ് കൈമാറിയത്.