Friday 29 May 2020




സല്ലുവിന്റെ സ്വന്തം അബ്ദു പോയി: അനന്തരവനെ അവസാനമായി ഒരു നോക്ക് കാണാനാവാതെ താരം

By online desk .01 Apr, 2020

imran-azhar

 

ഇൻഡോർ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുല്ല ഖാന്‍ (38) അന്തരിച്ചു. ഇൻഡോറിലെ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം.സൽമാൻ ഖാനുമൊത്ത് പൊതുവേദികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരവധി തവണ പ്രതിക്ഷപെട്ടിരുന്ന അബ്ദുല്ല ഖാൻ ബോളിവുഡ് പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു.

 

അബ്ദുല്ലയെ ഒറ്റകൈയാൽ എടുത്ത് ഉയർത്തുന്ന പടം സൽമാൻ ഖാൻ കഴിഞ്ഞ വർഷം പങ്കുവെച്ചത് വൈറലായിരുന്നു. അനന്തരവന്റെ വിയോഗത്തില്‍ മനംനൊന്ത് സല്‍മാന്‍ ഖാൻ സോഷ്യല്‍ മീഡിയയില്‍ അനുശോചനം കുറിച്ചതോടെയാണ് മരണ വാർത്ത പുറംലോകം അറിഞ്ഞത്. എന്നാൽ ലോക്ഡൗൺ കാരണം സൽമാൻ ഖാന് അബ്ദുല്ല ഖാന്റെ ശവസംസ്കാരത്തിന് എത്താൻ സാധിച്ചില്ല. മഹാരാഷ്ട്രയിലെ വീട്ടിലാണ് സൽമാൻ ഇപ്പോൾ.


ഏറെക്കാലമായി പ്രമേഹത്തിന് ചികിത്സയിലായിരുന്നു അബ്ദുല്ല ഖാൻ കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.അബ്ദുല്ലയുടെ മരണം കൊറോണ വൈറസ് മൂലമാണ് എന്ന് വാർത്തകൾ നേരത്തെ വന്നിരുന്നു എന്നാൽ കുടുംബാംഗങ്ങള്‍ ഇത് നിഷേധിച്ചു.