Wednesday 18 July 2018

ഈ മര്യാദക്കാരിയായ കുട്ടി അങ്ങനെയൊക്കെ ചെയ്യുമോ? ഇതായിരുന്നു സംഭവം അറിഞ്ഞ നാട്ടുകാരുടെ പ്രതികരണം; ചിരിക്കുന്ന മുഖവും ജ്വലിക്കുന്ന മനസുമായി സോഫിയ

By Sooraj S.22 Jun, 2018

imran-azhar

 

 

സാം എബ്രഹാം വധത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ കൊല്ലം ജില്ലയിലെ കരവാളൂര്‍ നിവാസികൾ ഏറെ ഞെട്ടലോടെയാണ് ആ വേദനിപ്പിക്കുന്ന സത്യം ഉൾക്കൊണ്ടത്. സാം വധത്തിന്റെ മുഖ്യ സൂത്രധാരയും പ്രധാന പ്രതിയും സ്വന്തം ഭാര്യയായ സോഫിയ ആണെന്ന് അറിയുമ്പോൾ അത് ഒരിക്കലും വിശ്വസിക്കാനാകുന്നില്ല കരവാളൂര്‍ നിവാസികൾക്ക്. പൊതുവെ സൗമ്യയും ശാന്ത സ്വഭാവക്കാരിയും ആയിരുന്നു സോഫിയ. ഇത്തരമൊരു സാഹചര്യത്തിൽ സോഫിയക്ക് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ എങ്ങനെയാണ് ധൈര്യം വന്നതെന്നാണ് നാട്ടുകാർ പ്രതികരിക്കുന്നത്. 2008 ലാണ് സോഫിയ സാം എബ്രഹാം വിവാഹം നടക്കുന്നത്. ഇരു വീട്ടുകാരുടെയും സമ്മതപ്രകാരമാണ് ഈ വിവാഹം നടന്നത്. എന്നാൽ എൻജിനീയറിങ് പഠനകാലത്താണ് സോഫിയ അരുണുമായി പരിചയത്തിലാകുന്നത്. ഈ പരിചയം പ്രണയമായി വളരുകയായിരുന്നു. തുടർന്ന് സോഫിയ മെൽബണിലേക്കും അരുൺ ഓസ്‌ട്രേലിയയിലേക്കും പോയി ഇവിടെ വെച്ചാണ് ഇവർ തമ്മിൽ കൂടുതൽ അടുക്കുന്നത്. എന്നാൽ ഇവരുടെ മുൻപോട്ടുള്ള ജീവിതത്തിൽ സാം ഒരു തടസ്സമാകുമെന്ന് മനസിലാക്കിയ അരുണും സോഫിയയും സാമിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. മൂന്നു വർഷമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ഇരുവരും ചേർന്ന് സാമിനെ വധിക്കുന്നത്. എന്നാൽ മരണത്തെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയ സാം വിവരം വീട്ടുകാരോട് പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് മെൽബൺ വിക്ടോറിയ കോടതി സോഫിയക്ക് 22 വർഷത്തെ കഠിന തടവും, അരുണിന് 27 വർഷത്തെ കഠിന തടവും വിധിച്ചു.