By Sooraj Surendran .17 Jan, 2019
ദുബായ്: കൊടുവള്ളി തെരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിന്റെ ജയം റദ്ദാക്കിയ സംഭവത്തിൽ നിലപാടുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. റസാഖിന്റെ കാര്യത്തിൽ കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോൾ സ്വീകരിച്ച അതേ നിലപാട് തന്നെ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. ഷാജിയെ അയോഗ്യനാക്കിയപ്പോൾ, നിയമപരമായി അദ്ദേഹത്തെ സഭയിൽ വരാൻ അനുവദിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതേ നിലപാട് തന്നെയായിരിക്കും റസാഖിന്റെ കാര്യത്തിലും ഉണ്ടാകുക, മാത്രമല്ല ഇവിടെ വിവേചനകൾക്ക് സ്ഥാനമില്ലെന്നും സ്പീക്കർ പറഞ്ഞു. എതിര് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്നു ചൂണ്ടിക്കാട്ടി രണ്ട് വോട്ടര്‍മാര്‍ നല്കിയ ഹര്‍ജി സ്വീകരിച്ചാണ് ഹൈക്കോടതി കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയത്.