Sunday 20 January 2019


രാജസ്ഥാനിലും ത്രിപുരയിലും പൊടിക്കാറ്റ്; ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്

By Abhirami Sajikumar.07 May, 2018

imran-azhar

 

ദില്ലി: രാജസ്ഥാനിലും ത്രിപുരയിലും പൊടിക്കാറ്റ്. ത്രിപുരയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. പൊടിക്കാറ്റില്‍ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. ദില്ലിയിലെ എല്ലാ ഈവനിങ് സ്കൂളുകള്‍ക്കും (സെക്കന്‍ഡ് ഷിഫ്റ്റ്) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

 കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.