Friday 22 February 2019


സരിതയെ കാണാനില്ലെന്ന് കേരളാ പോലീസ്

By Sooraj Surendran.12 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സരിത എസ് നായരെ കാണാനില്ലെന്ന് കേരളാ പോലീസ് കോടതിയിൽ പറഞ്ഞു. കാറ്റാടിയന്ത്ര വിതരണാവകാശ കേസുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ സരിതയോട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സരിത കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് വാറന്റ് പുറപ്പെടുവിച്ച് സരിതയെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ പൊലീസിന് സരിതയെ ഹാജരാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് സരിതയെ കാണാനില്ലെന്ന് കോടതിയോട് പറഞ്ഞത്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയതാണ് സരിതയുടെ പേരിലുള്ള കേസ്. നാലര ലക്ഷംരൂപയാണ് ഇവർ കാട്ടാക്കട സ്വദേശിയായ അശോക് കുമാറിൽ നിന്നും തട്ടിയെടുത്തത്.