Friday 24 November 2017

പള്‍സര്‍ സുനിക്കായി സര്‍പ്പപൂജ

By praveen prasannan.17 Jul, 2017

imran-azhar

കൊച്ചി: നടി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കായി സര്‍പ്പപൂജ. സുനിയുടെ പെരുന്പാവൂരിലെ വീട്ടിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പൂജ.

സുനി ആവശ്യപ്പെട്ട പ്രകാരമാണ് പൂജ നടക്കുന്നത്. അര്‍ദ്ധരാത്രി തുടങ്ങി വെളുപ്പിനാണ് പൂജ അവസാനിക്കുന്നത്.

മകന് സിനിമാ മേഖലയില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സുനിയുടെ അമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാന്പത്തിക സഹായം ലഭിച്ചിട്ടില്ല.

നടന്‍ ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരം പള്‍സര്‍ സുനി നടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം പിടിയിലായ പള്‍സര്‍ സുനി ഇപ്പോഴും ജയിലിലാണ്.