By Web Desk.22 Nov, 2020
റിയാദ്: സൗദിയിൽ ഹ്രസ്വകാല വിസിറ്റ് വിസകള്‍ അനുവദിച്ചു തുടങ്ങി. വിദേശ സഞ്ചാരികൾക്ക് 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസിറ്റ് വിസകളാണ് സൗദി അനുവദിച്ചു തുടങ്ങിയത്.
ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ അനുവദിക്കാന്‍ സൗദി മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. 100 റിയാലിന് 48 മണിക്കൂര്‍ കാലാവധിയുള്ള വിസയും, 300 റിയാലിന് 96 മണിക്കൂര്‍ കാലാവധിയുള്ള വിസയുമാണ് അനുവദിച്ചിരിക്കുന്നത്.
ട്രാന്‍സിറ്റ് വിസിറ്റ് വിസകളുടെ പ്രധാന ഗുണം മറ്റ് യാത്രകൾക്കിടയിലും സൗദി അറേബ്യയിലിറങ്ങാനും വിസ പ്രകാരം നിഷ്കർഷിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ രാജ്യത്ത് സഞ്ചരിക്കാനും സാധിക്കും എന്നതാണ്.