Thursday 27 February 2020




ജമാല്‍ ഖഷോഗി വധം: അഞ്ച് പേർക്ക് വധശിക്ഷ

By Sooraj Surendran .23 Dec, 2019

imran-azhar

 

 

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്നും, സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് പേർക്ക് വധശിക്ഷ. മൂന്ന് പേർക്ക് മരണം വരെ 24 വര്‍ഷം തടവു ശിക്ഷ. സൗദി കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. തുർക്കിയുടെ തലസ്ഥാനമായ ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് ഖഷോഗി കൊല്ലപ്പെടുന്നത്. വിവാഹ രേഖ കൈപ്പറ്റാൻ കോൺസുലേറ്റിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരാണ് അറസ്റ്റിലായത്.

 

ഖഷോഗിയെ കാണാതായതിനെ തുടർന്ന് കാമുകി ഹാറ്റിസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടെന്ന വിവരം പുറംലോകമറിയുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ഖഷോഗി ഭരണകൂടവുമായി അകലുകയായിരുന്നു. തുടർന്നു യുഎസിലേക്കു താമസം മാറി. ഖത്തർ ഉപരോധം, രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്, വിമർശകരെ അടിച്ചമർത്തുന്ന രീതി തുടങ്ങിയ വിഷയങ്ങളിൽ ഖഷോഗി സൗദി ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.