Friday 24 September 2021




ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ; ശിക്ഷ സുരക്ഷാ സൈനികനെ കൊലപ്പെടുത്തിയതിന്

By Sooraj Surendran.30 Jun, 2021

imran-azhar

 

 

റിയാദ്: സുരക്ഷാ സൈനികന്‍ അബ്‍ദുല്ല ബിന്‍ നാഷിദ് അല്‍ റശീദിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ.

 

തബൂക്കില്‍ വെച്ചാണ് ഇയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയത്.

 

സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 

ഹായില്‍ ബിന്‍ സഅല്‍ ബിന്‍ മുഹമ്മദ് അല്‍ അതവി എന്ന സൗദി സ്വദേശിയുടെ വധശിക്ഷയാണ് സൗദി നടപ്പാക്കിയത്.