Monday 08 March 2021




വിദേശ തൊഴിലാളികള്‍ക്ക് മൂന്നു മൂന്നുമാസത്തേക്ക് ഇഖാമ പുതുക്കാം.. തീരുമാനവുമായി സൗദി

By Veena Viswan.27 Jan, 2021

imran-azhar

 

റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റും ഇഖാമയും ഇനിമുതല്‍ മൂന്നുമാസത്തേക്ക് പുതുക്കാന്‍ സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. നേരത്തെ ഇത് ഒരു വര്‍ഷമായിരുന്നു.

 

കൂടാതെ അടുത്ത മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്കു പുറത്തുപോകുവാനും സ്‌പോണ്‍സര്‍ഷിപ്പ് മറുവാനും അനുമതിയാകും. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.

 

മുന്നു മാസത്തേക്ക് തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാന്‍ മൂന്നു മാസത്തേക്കുള്ള ലെവി തുക ഒടുക്കിയാല്‍ മതി. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.

 

അതേസമയം വീട്ടുവേലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്ക് മാത്രമായ ഇഖാമ പുതുക്കാന്‍ കഴിയില്ല. ഇവര്‍ കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്‍കി ഒരു വര്‍ഷത്തേക്ക് തന്നെ പുതുക്കണം.