Thursday 27 June 2019




എസ്.ബി.ഐ ആക്രമണം: എന്‍.ജി.ഒ യൂണിയന്‍ നേതാവിന്റെ പങ്ക് സ്ഥിരീകരിച്ചു

By Online Desk .12 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്ബിഐ ശാഖ ആക്രമിച്ച കേസില്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവ് സുരേഷ് ബാബുവിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിലെ സിസിടി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസില്‍ ഉള്‍പ്പെട്ട എന്‍.ജി.ഒ യൂണിയന്റെ പ്രധാനപ്പെട്ട നേതാക്കള്‍ അറസ്റ്റിലാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എന്‍.ജി.ഒ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു അടക്കമുള്ളവരുടെ പങ്ക് പൊലീസ് സ്ഥിരീകരിക്കുന്നത്.

 

ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. അതേസമയം എസ്.ബി.ഐ ആക്രമണക്കേസില്‍ അറസ്റ്റിലായ രണ്ട് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ ഹരിലാല്‍, അശോകന്‍ എന്നിവരുടെ ജ്യാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.