Friday 10 April 2020




നിർഭയ കേസ്: പ്രതി പവന്‍ കുമാര്‍ ഗുപ്തയുടെ ഹര്‍ജി തളളി, വധശിക്ഷ നാളെ നടപ്പാക്കാമെന്ന് പ്രോസിക്യൂഷൻ

By Sooraj Surendran .31 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളി. വധശിക്ഷയിൽ നിന്നും തന്നെ ഒഴിവാക്കാണെന്നായിരുന്നു ഹർജിയിലൂടെ പവൻ ഗുപ്ത ഉന്നയിച്ച പ്രധാന ആവശ്യം. കുറ്റകൃത്യം നടക്കുന്ന സമയം തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും പ്രതി അവകാശപ്പെടുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പ്രതി ഡൽഹി ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ സുപ്രീംകോടതിയും ഹർജി തള്ളുകയായിരുന്നു. അതേസമയം നിർഭയ കേസിലെ മൂന്നു പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.