Friday 24 May 2019


ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു

By Sooraj Surendran.25 Apr, 2019

imran-azhar

 

 

ന്യൂ ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുൺ മിശ്രയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ, ഐബി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെട്ട സംയുക്ത സംഘമാണ് അന്വേഷണം നടത്തുക. രഞ്ജൻ ഗൊഗോയിക്കെതിരായ പീഡന പരാതിയിൽ ഗൂഢാലോചന നടന്നെന്നു അഭിഭാഷകൻ ഉത്സവ് ബെയിൻ അറിയിച്ചതു പരിഗണിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ യുവതിയുടെ പരാതിയും ഗൂഢാലോചനയും ഒരുമിച്ച് അന്വേഷിക്കണമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ജസ്റ്റീസ് എ.കെ. പട്നായിക്കിന്‍റെ മേൽനോട്ടത്തിലുള്ള സമിതിയായിരിക്കും അന്വേഷണം നടത്തുക. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റീസിന്‍റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.