Friday 10 April 2020




കൊറോണ പേടിയിൽ ദേഹത്ത് പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി ദമ്പതിമാരുടെവിമാനയാത്ര വൈറലായി വീഡിയോ

By online desk .22 Feb, 2020

imran-azhar

 

മെൽബൺ: കൊറോണയെ പ്രതിരോധിക്കാൻ എന്തും ചെയ്യും കൊറോണ വൈറസ് ബാധിക്കുമെന്ന പ്പേടിയില്‍ ദേഹമാസകലം പ്ലാസ്റ്റിക് കവറുകൊണ്ട് മൂടി ദമ്പതിമാരുടെ വിമാന യാത്ര വൈറലായി വീഡിയോ. വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട് ദേഹമാസകലം മൂടി വിമാനത്തിലിരിക്കുന്ന ദമ്പതിമാരുടെ വീഡിയോ ചർച്ചയാവുന്നു.

 

ഹൂഡുള്ള പ്ലാസ്റ്റിക് റെയിന്‍കോട്ടും കയ്യുറയും മാസ്‌കും ധരിച്ചാണ് ഇരുവരും വിമാനത്തിലിരിക്കുന്ന ദമ്പതിമാർ . ഓസ്‌ട്രേലിയയില്‍ നിന്നാണ് വിമാനത്തില്‍ കയറിയത് .

ഫ്ലൈറ്റില്‍ തന്റെ തൊട്ടു പുറകിലെ സീറ്റില്‍ ഇരിക്കുന്നവർ എന്ന അടിക്കുറിപ്പോടെ അലീസയെന്ന യുവതിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.