Tuesday 17 September 2019




സ്‌കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

By Sooraj Surendran.09 Sep, 2019

imran-azhar

 

 

അൽ റബാത്ത്‌: ദുബായിൽ സ്‌കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അൽ വർഖയിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ ബസാണ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ടവരെ നിസാര പരിക്കുകളോടെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തതായും അറിയിച്ചു. പരിക്കേറ്റവരിൽ കൂടുതൽ പേരും സ്‌കൂൾ കുട്ടികളാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെയും, ടാങ്കറിന്റെയും മുൻ വശം പൂർണമായും തകർന്നു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.