Friday 14 August 2020




സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ആഗസ്റ്റിന് ശേഷം : രമേശ് പൊഖ്രിയാല്‍

By praveenprasannan.07 Jun, 2020

imran-azhar

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ആഗസ്റ്റിന് ശേഷമാകുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് നിശാങ്ക് പൊഖ്രിയാല്‍. സി.ബി.എസ്.ഇയുടേത് ഉള്‍പ്പെടെ ജൂലായില്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ അതേപടി നടത്തും.


ഫലപ്രഖ്യാപനം ആഗസ്റ്റ് 15ന് മുമ്പ് നടത്താനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. നീറ്റ് ജൂലായ് 26നും ജെ.ഇ.ഇ ജൂലായ് 18 മുതല്‍ 23 വരെയും നടത്തും.


നഷ്ടപ്പെട്ട ക്ലാസുകള്‍ക്കനുസൃതമായി സിലബസില്‍ മാറ്റം വരുത്തുന്നതിന് സി.ബി.എസ്.ഇ പാഠ്യപദ്ധതി പുതുക്കും.ഒരു മാസത്തിനുള്ളില്‍ ഇത് പ്രസിദ്ധപ്പെടുത്തുമെന്ന് സി.ബി.എസ്.ഇ. ചെയര്‍മാന്‍ മനോജ് അഹൂജ അറിയിച്ചു.