Friday 15 November 2019




ജമ്മു കാഷ്‌മീരിൽ സ്‌കൂളുകൾ തുറന്നു; സ്വകാര്യ സ്കൂളുകൾ തുടർച്ചയായ 15 ദിവസവും തുറന്നില്ല

By Sooraj Surendran.19 Aug, 2019

imran-azhar

 

 

ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി നീക്കി തുടങ്ങി. ഇതിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിച്ചു. അതേസമയം സ്വകാര്യ സ്‌കൂളുകൾ തുടർച്ചയായ പതിനഞ്ചാം ദിവസവും തുറന്നില്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370, കേന്ദ്രസർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജമ്മു കാഷ്‌മീരിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നത്. ബാഗാട്ട്, ഗോഗ്ജിബാഗ് ടെലിഫോൺ എക്സ്ചേഞ്ചുകൾ, കന്റോൺമെന്റിന് സേവനം നൽകുന്ന ഇന്ദിര നഗർ എക്‌സ്‌ചേഞ്ച് എന്നിവയുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. അതേസമയം ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ച ജില്ലകളിൽ വീണ്ടും സേവനങ്ങൾ നിർത്തിവെച്ചു. കന്റോൺമെന്റിന് സേവനം നൽകുന്ന ഇന്ദിര നഗർ എക്‌സ്‌ചേഞ്ച് എന്നിവയുടെ പ്രവർത്തനങ്ങളും പുനഃസ്ഥാപിച്ചു.