Monday 25 October 2021




സ്‌കൂളുകളിൽ 'ബയോബബിള്‍' സുരക്ഷ ഒരുക്കും; ആശങ്ക വേണ്ട, വിശദാംശങ്ങള്‍ പരിശോധിച്ച് മാര്‍ഗരേഖ തയ്യാറാക്കും

By സൂരജ് സുരേന്ദ്രന്‍.23 Sep, 2021

imran-azhar

 

 

തിരുവനന്തപുരം: സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും, ആരോഗ്യവകുപ്പും സംയുക്ത യോഗം നടത്തിയിരുന്നു.

 

യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, ആരോഗ്യമന്ത്രി വീണ ജോര്‍ജും. സ്‌കൂളുകളിൽ 'ബയോബബിള്‍' സുരക്ഷ ഒരുക്കും.

 

സൂക്ഷ്മതലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ച് സമഗ്രമായ മാർഗരേഖ തയാറാക്കുമെന്നും മന്ത്രിമാർ അറിയിച്ചു. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകള്‍ നിര്‍ബന്ധമായും കരുതണം.

 

സർക്കാർ പുറത്തുവിടുന്ന മാർഗരേഖ എല്ലാ സ്‌കൂളുകളും കർശനമായും പാലിക്കണം. സ്‌കൂളുകൾ തുറക്കുന്നതിന് 15 ദിവസത്തിന് മുൻപ് തന്നെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കണമെന്നും മന്ത്രിമാർ പറഞ്ഞു.

 

അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ളവരുമായി സംസാരിച്ചാകും മാർഗരേഖ തയാറാക്കുന്നത്.