Friday 17 November 2017

സ്വര്‍ണ്ണം ഉണ്ടാകുന്നതെങ്ങനെയെന്ന് ശാസ്ത്രലോകം നേരില്‍ കണ്ടു.

By പ്രവീണ്‍ ഡാനി.18 Oct, 2017

imran-azhar

വാഷിങ്ടണ്‍~സ്വര്‍ണ്ണം എന്ന ലോഹം എങ്ങനെയുണ്ടാവുന്നതെന്ന് ശാസ്ത്രലോകം നേരില്‍ കണ്ടു. 13 കോടി പ്രകാശവര്‍ഷം അകലെയുള്ള ഹൈഡ്ര നക്ഷത്ര സമൂഹത്തിലാണ് ഇത് കണ്ടെത്തിയത്. ലോകത്തെങ്ങുമുള്ള നാലായിരത്തോളമുള്ള ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ ഒത്തു കൂടിയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഹബിള്‍ എന്ന ടെലിസ്ക്കോപ്പ് വഴിയാണ് ഇതിന്‍െറ ചിത്രമെടുത്തത് .


സ്വര്‍ണ്ണം, പ്ളാറ്റിനം , യുറേനിയം തുടങ്ങിയ ഘന മൂലകങ്ങള്‍ ഉണ്ടാവുന്നത് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിമുട്ടുന്പോഴാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടു. ഗുരുത്വ തരംഗങ്ങള്‍ നിരീക്ഷിക്കുന്ന ലിഗോയിലെ ശാസ്ത്രജ്ഞരാണ് ഇതറിയിച്ചത്. നക്ഷത്രങ്ങള്‍ സൂപ്പര്‍ നോവയായി പൊട്ടിത്തെറിക്കുന്പോള്‍ അവശേഷിക്കുന്ന പിണ്ഡമാണ് ന്യൂട്രോണ്‍ നക്ഷത്രം. ഇവ ചെറുതാണ്, ഒപ്പം വളരെയേറെ ദ്രവ്യമുള്ളതും. ഒരു ടീസ് പൂണ്‍ വലുപ്പത്തില്‍ ഒരു ലക്ഷം ടണ്‍ ദ്രവ്യം ഉണ്ടാകും. ഈ നക്ഷത്രങ്ങള്‍ ജോഡികളായി പരസ്പരം വട്ടം കറങ്ങി ഒടുവില്‍ കൂട്ടിമുട്ടും. അപ്പോള്‍ ഗുരുത്വ തരംഗങ്ങളും ഹ്രസ്വ ഗാമ തരംഗ വികിരണവുമുണ്ടാകും. ഈ ഗാമ തരംഗത്തിന്‍െറ പാതയില്‍ വരുന്ന ഗ്രഹങ്ങള്‍ പോലും ചാന്പലാക്കും.


കൂട്ടുമുട്ടിയ നക്ഷത്രങ്ങള്‍ ആദ്യം തിളങ്ങുന്ന നീല നിറത്തിലായിരുന്നു. വളരെ പെട്ടെന്ന് രൂപം മാറുന്ന അതിലെ ദ്രവ്യം അത്യുഗ്രമായ താപവും റേഡിയേഷനും മൂലം ഘന ലോഹങ്ങളായി മാറുന്നു.സ്വര്‍ണ്ണത്തിനു പുറമെ പ്ളാറ്റിനം , യുറേനിയം , ഇരുന്പ് , കാല്‍സ്യം എന്നിവയെല്ലാം നക്ഷത്ര സംഘട്ടനങ്ങളില്‍ നിന്നുണ്ടായവയാണെന്നാണ് പുതിയ ശാസ്ത്ര മത