Sunday 23 February 2020




കെ. ജി ജോര്‍ജ്ജ് മറവി രോഗം ബാധിച്ച്‌ വൃദ്ധ സദനത്തിൽ? വ്യാജവാർത്തയിൽ പ്രതികരിച്ച് ജോൺ പോൾ

By Sooraj Surendran .07 Oct, 2019

imran-azhar

 

 

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് കെ ജി ജോർജ്. അടുത്തിടെ കെ. ജി ജോര്‍ജ്ജ് മറവി രോഗം ബാധിച്ച്‌ വൃദ്ധ സദനത്തിൽ കഴിയുന്നു എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി തിരക്കഥാകൃത്ത് ജോൺ പോൾ രംഗത്ത്. വാർത്തകൾ വ്യാജമാണെന്നും കെ. ജി ജോര്‍ജ്ജ് ഇപ്പോള്‍ ഫിസിയോ തെറാപ്പി കേന്ദ്രത്തിലാണ് ഉള്ളതെന്നും, അദ്ദേഹത്തെ ഇവിടെ പാര്‍പ്പിച്ച്‌ ചികിത്സ നല്‍കുന്നതും അദ്ദേഹത്തിന്‍റെ കുടുംബം നേരിട്ടാണെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് അദ്ദേഹം ഇവിടെ കഴിയുന്നതെന്നും ജോൺ പോൾ വ്യക്തമാക്കി. ജോൺ പോൾ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ജോൺ പോൾ പറഞ്ഞു.