Tuesday 22 September 2020




പെട്ടിമുടി ദുരന്തം: ഇനി കണ്ടെത്താനുള്ളത് 15 പേരെ, തെരച്ചിൽ എട്ടാം ദിവസം

By Sooraj Surendran.14 Aug, 2020

imran-azhar

 

 

ഇടുക്കി. കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായ രാജമല പെട്ടിമുടിയിൽ ഇനി കണ്ടെത്താനുള്ളത് 15 പേരെ. തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായിട്ടില്ല. ദുരന്ത മേഖല കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ സന്ദർശിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നും ആനച്ചാലിൽ ഹെലികോപ്റ്റർ എത്തിയ സംഘം അവിടെനിന്നും കാറിലേക്ക് ആണ് പെട്ടിമുടിയിലേക്ക് യാത്രതിരിച്ചത്. മൂന്നാർ ടീ കൗണ്ടിയിൽ അവലോകനയോഗം നടത്തി. തുടർന്ന് അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തുകയും, കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി വീടുവച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

രാജമലയിൽ ഉരുൾപൊട്ടലുണ്ടായതെങ്ങനെ ?