Saturday 06 June 2020




കോവിഡ് 19: രാജ്യം കോവിഡ് മൂന്നാഘട്ടത്തിലേക്കെന്ന് പഠനങ്ങൾ

By Sooraj Surendran.10 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധയുടെ വ്യാപനം നിർണായകമായ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകൾ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച്. തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കുന്നയാളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് പഠനം നടത്തിയത്. ഐസിഎംആര്‍ നടത്തിയ പഠനം നൽകുന്ന റിപ്പോർട്ട് അനുസരിച്ച് 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളില്‍ നിന്നായി കൊറോണ സ്ഥിരീകരിച്ച 40 പേർക്കും വിദേശ യാത്രാ ചരിത്രമോ വിദേശികളുമായോ സമ്പര്‍ക്കമോ ഇല്ല. ഇതിൽ 13ഉം ഗുജറാത്തില്‍ നിന്നാണ്. തമിഴ്‌നാട് -5, മഹാരാഷ്ട്ര 21, കേരളം- 1 എന്നിവിടങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ജില്ലകൾക്ക് കൂടുതൽ പ്രാധാന്യം നൽകി വേണം പ്രവർത്തനങ്ങൾ നടത്താനെന്നും റിപ്പോർട്ടിൽ പറയുന്നു. മാര്‍ച്ച് 29നും ഏപ്രില്‍ 2നും 2069 തീവ്രമായ രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ ടെസ്റ്റുകളില്‍ 54 എണ്ണം പോസിറ്റീവ് ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.