Wednesday 22 November 2017

സഹകരണ സംഘത്തിലെ പണം വെട്ടിച്ചത് സ്‌കൂള്‍ മന്ദിര നിര്‍മാണത്തിനും റിയല്‍ എസ്റ്റേറ്റ് ബിസിനസിനും

By ബി.വി. അരുണ്‍ കുമാര്‍.23 Oct, 2017

imran-azhar


തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല ഹൗസിംഗ് സഹകരണ സംഘത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപെ്പട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സഹകരണ സംഘം സെക്രട്ടറി രവീന്ദ്രന്‍ കള്ളക്കണക്കുണ്ടാക്കി പണം വെട്ടിച്ചത് മലയിന്‍കീഴ് പഞ്ചായത്ത് ഓഫിസിനു സമീപത്തായി നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ മന്ദിരത്തിനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ലഭിച്ചു.

 


കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴില്‍ രവീന്ദ്രന്റെ ഭാര്യയുടെ പേരില്‍ മന്നം മെമ്മോറിയല്‍ മോഡല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ശോച്യാവസ്ഥയിലായ ഈ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് സ്‌കൂള്‍ പ്രവര്‍ത്തനം മാറ്റുന്നതിനായാണ് പഞ്ചായത്തിനു സമീപത്തെ വസ്തു ഏഴുവര്‍ഷം മുമ്പ് വാങ്ങിയത്.

 


ഒന്നര വര്‍ഷം മുമ്പാണ് ഈ വസ്തുവില്‍ പുതിയ മന്ദിരത്തിനായി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചത്. ഇടയ്ക്കു വച്ച് പണി നിര്‍ത്തിയെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു.
പൈലിംഗ് ജോലികളാണ് നടന്നുവരുന്നത്. ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിനു വേണ്ടി സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും കെട്ടിട ഫണ്ടെന്ന പേരില്‍ നാലുവര്‍ഷം മുമ്പ്
പണപ്പിരിവ് നടത്തിയിരുന്നു.

 


എന്നാല്‍ പണി തുടങ്ങാത്തതില്‍ സംശയം തോന്നിയ ചില രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചു. ഭാര്യയുടെ പേരിലാണ് സ്‌കൂളെങ്കിലും നിയന്ത്രണം രവീന്ദ്രനായിരുന്നു. രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങിയതും രവീന്ദ്രന്‍ നേരിട്ടായിരുന്നു.
പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം പുറത്തറിയുമെന്നറിഞ്ഞ രവീന്ദ്രന്‍ ചിലരെ പണം തിരികെ നല്‍കി കേസ് പിന്‍വലിപ്പിച്ചു. മറ്റു ചിലരോട് സാവകാശം ആവശ്യപെ്പടുകയുമായിരുന്നു.

 

ഈ അധ്യയന വര്‍ഷം മുതലാണ് കെട്ടിടം പണി ആരംഭിച്ചതെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ സഹകരണസംഘം തട്ടിപ്പ് പുറത്തായതോടെ രവീന്ദ്രന്‍ നാട്ടില്‍ ന
ിന്നും മുങ്ങി. അന്നുമുതല്‍ പണി നിര്‍ത്തിവച്ചിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായിരുന്ന രവീന്ദ്രന്‍ പാര്‍ട്ടി പരിപാടികള്‍ക്കെന്നു പറഞ്ഞ് ജീവനക്കാരില്‍ നിന്നും നലെ്‌ളാരു തുക പിരിച്ചെടു
ക്കുകയും ചെയ്തു. ഈ തുകയും സ്വന്തം കീശയിലേക്കാണ് പോയതെന്നും ജീവനക്കാര്‍ പറയുന്നു.

 

ഇതിനായി വ്യാജ രസീതുകളും ഇയാള്‍ ഉണ്ടാക്കിയെടുത്തു. ഇതിനു പുറമെ രവീന്ദ്രന്
റിയല്‍ എസ്റ്റേറ്റ് ബന്ധവും ഉണ്ടായിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് ഏഴുവര്‍ഷം മുമ്പ് മലയിന്‍കീഴ് പഞ്ചായത്തിനു സമീപത്തെ വസ്തു സ്വന്തമാക്കിയത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി ലഭിച്ചതോടെ എല്‌ളാ ബിസിനസുകളും ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലേക്കു മാറ്റുകയായിരുന്നു. ഇയാള്‍ മലയിന്‍കീഴില്‍ സാഗര്‍ എന്ന
പേരില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനവും നടത്തിവരികയായിരുന്നു.