Saturday 15 August 2020




റഫാൽ ഇടപാട്: രഹസ്യ നിയമം മറയാക്കി ഒളിക്കാൻ കഴിയില്ലെന്ന് സർക്കാരിനോട് സുപ്രീംകോടതി

By Sooraj Surendran.06 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: റഫാൽ ഇടപാടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മോഷ്ടിച്ച രേഖകൾ കോടതിക്ക് പരിശോധിക്കാമെന്നും, ഔദ്യോഗിക രഹസ്യ നിയമം മറയാക്കി രക്ഷപെടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. എന്നാൽ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കതാണെന്നും കേന്ദ്രസർക്കാർ ആരോപിച്ചു.

 

അതേസമയം റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഔദ്യോഗിക രഹസ്യ നിയമം കണക്കിലെടുക്കില്ലെന്നും മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന രേഖകളും കോടതി പരിശോധിക്കുമെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പ്രതികരിച്ചു. എന്നാൽ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളുടെ ഉറവിടം കണ്ടെത്താതെ രേഖകൾ പരിശോധിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ പറഞ്ഞു. എഫ് –16 വിമാനങ്ങള്‍ക്കെതിരെ പോരാടാന്‍ റഫാൽ വിമാനങ്ങൾ അനിവാര്യമാണെന്ന് എജി കോടതിയിൽ നിലപാടെടുക്കുകയും ചെയ്തു.