Wednesday 10 August 2022




കാലിക്കറ്റ് സര്‍വകലാശാലയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌കൂള്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു

By Ameena Shirin s.02 Jul, 2022

imran-azhar

കാലിക്കറ്റ് സർവകലാശാല പരിസരത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ സുരക്ഷാ ജീവനക്കാരൻ പീഡിപ്പിച്ചു. വിമുക്ത ഭടനായിരുന്ന മണികണ്ഠനെ പൊലീസ് കസ്റ്റഡയിലെടുത്തു .

 

സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ ഭീഷണിപെടുത്തിയിരുന്നു പീഡനം. കഴിഞ്ഞ മാസം 29 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ തൊട്ടടുത്തുള്ള സ്കൂളിൽ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വിളപ്പിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി.

 

സർവകലാശാലയിലെ പരിസരത്തുള്ള ഗാർഡനിലും മറ്റും ചുറ്റി നടന്ന് കാണുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ സെക്യൂരിറ്റി ജീവനക്കാരൻ കാണാൻ ഇടയായി. ഒറ്റയ്ക്ക് നടക്കുന്ന പെൺകുട്ടിയെ സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

 

തുടർന്ന് തൊട്ടടുത്തുള്ള സ്ഥലത്ത് കൊണ്ടുപോയാണ് സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും തേഞ്ഞിപ്പലം പൊലീസ്‌സ്റ്റേഷനിൽ കേസ് നൽകി .

 

അതിന്റെ അടിസ്ഥാനനത്തിലാണ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെക്യൂരിറ്റി ജീവനക്കാരൻ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയുന്നത്. ഇയാളെ പിരിച്ചുവിടാനുള്ള നീക്കം സർവകലാശാല കൈക്കൊണ്ടിട്ടുണ്ട്.