Monday 13 July 2020




ആര്‍ പി ഐ നേതാവിന്റെ കൃഷിയിട വസതിയിലെ സുരക്ഷാ ജീവനക്കാരന് വെടിയേറ്റു

By praveenprasannan.31 May, 2020

imran-azhar

ന്യൂഡല്‍ഹി: റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) നേതാവ് ഷമീം സൈഫിയുടെ ഡല്‍ഹിയിലെ കൃഷിയിട വസതിയിലെ സുരക്ഷാ ജീവനക്കാരന് വെടിയേറ്റു. ആരാണ് വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല. സുരക്ഷ ജീവനക്കാരന്‍ ഹരിനാഥിനെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് കാലുകള്‍ക്ക് പരിക്കേറ്റു.



രാവിലെ 9.30 ഓടെ ഡല്‍ഹി നേഹല്‍ വിഹാര്‍ പ്രദേശത്തുള്ള ഷമീം സൈഫിയുടെ കൃഷിയിട വസതിയിലാണ് സംഭവം. ആര്‍പിഐ ന്യൂനപക്ഷ വിഭാഗം അദ്ധ്യക്ഷനാണ് ഷമീം സൈഫി.



അക്രമി വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹരിനാഥ് തടഞ്ഞു. തുടര്‍ന്ന് അക്രമി ഹരിനാഥിന്റെ കാലിന് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുയാണ് പൊലീസ്.