Wednesday 15 July 2020




ആൾദൈവം നിത്യാനന്ദ സ്വാമി രാജ്യം വിട്ടതായി പോലീസ്

By Chithra.22 Nov, 2019

imran-azhar

 

ഗാന്ധിനഗർ : സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ രാജ്യ വിട്ടതായി ഗുജറാത്ത് പോലീസ്. കർണാടകയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സ്വാമി രാജ്യ വിട്ടതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

 

നിത്യാനന്ദ രാജ്യം വിട്ടെന്നും ആവശ്യമെങ്കിൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് എസ്പി ആർ.വി. അസരി പറഞ്ഞു. രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ട് വന്ന് ആശ്രമത്തിൽ അനധികൃതമായി തടവിൽ പാർപ്പിച്ചു എന്ന കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പോലീസ് അന്വേഷണം നടത്തുകയാണ്. ബംഗളുരു സ്വദേശികളായ ദമ്പതിമാർ കഴിഞ്ഞ ദിവസമാണ് നിത്യാനന്ദയ്‌ക്കെതിരെ പരാതി നൽകിയത്.

 

തട്ടിക്കൊണ്ട് പോകൽ, അന്യായമായി തടവിൽ വെയ്ക്കൽ ചുമത്തി ബുധനാഴ്ചയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവരെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് നിത്യാനന്ദയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണ് അധികൃതർ.