Friday 16 November 2018


മാതൃഭൂമി വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ പോലീസ് അന്വേഷണം

By Online Desk.07 Jul, 2018

imran-azhar

 

 

കൊല്ലം: പ്രമുഖ മാധ്യമപ്രവർത്തകനും വാർത്താ അവതാരകനുമായ വേണു ബാലകൃഷ്ണനെതിരെ പോലീസ് അന്വേഷണം. മാതൃഭൂമിയുടെ ന്യൂസ് അവർ ചർച്ചക്കിടയിലാണ് വേണു മതസ്പര്‍ധ ഉളവാക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയത്. ഇതേ തുടർന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

 

മാതൃഭൂമി വാർത്ത ചാനൽ അധികൃതരോട് സംഭവത്തിന് ആസ്പദമായ ദൃശ്യങ്ങൾ നല്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം വെസ്റ്റ‌് സിഐക്കാണ് അന്വേഷണച്ചുമതല.മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.