Wednesday 16 June 2021




തമിഴ് സീരിയല്‍ അഭിനേതാക്കളായ സഹോദരങ്ങള്‍ മരിച്ചനിലയില്‍

By praveenprasannan.08 Jun, 2020

imran-azhar

ചെന്നൈ: തമിഴ് സീരിയല്‍ അഭിനേതാക്കളായ സഹോദരങ്ങള്‍ വീട്ടില്‍ മരിച്ചനിലയില്‍. ചെന്നൈ കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.



ഇവര്‍ സ്വയം ജീവനൊടുക്കിയതാകാമെന്നാണ ് പൊലീസിന്റെ പ്രാഥമിക നിഗമനം. സീരിയല്‍ ചിത്രീകരണങ്ങള്‍ ലോക്കഡൗണ്‍ മൂലം നിറുത്തിവച്ചിരിക്കുന്നതിനാല്‍ ഇവര്‍ സാമ്പത്തിക പ്രയാസം അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.



അവിവാഹിതരാണ് രണ്ടുപേരും. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്ത് വീടിനകത്ത് പ്രവേശിച്ചപ്പോഴാണ് രണ്ടുമുറികളിലായി മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.